ലക്നൗവില്‍ തീപിടിത്തം: ഒരു വീട്ടിലെ അഞ്ച് പേര്‍ മരണപ്പെട്ടു - തീപിടിത്തം
ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് അടുപ്പിലേക്ക് തീ പടര്‍ന്ന് പിടിച്ചത് കൂടുതല്‍ അപകടത്തിന് ഇടയാക്കി
ലക്നൗ: ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെട്ടു. ഇന്ദിരാ നഗറിലെ മായാവതി കോളനിയിലെ വീട്ടില്‍ രാവിലെയുണ്ടായ തീപിടിത്തമാണ് അഞ്ച് പേരുടെ മരണത്തിനിയടാക്കിയത്. പ്രാഥമിക നിരീക്ഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഗ്യാസ് അടുപ്പിലേക്ക് തീ പടര്‍ന്ന് പിടിച്ചതാണ് കൂടുതല്‍ അപകടത്തിന് ഇടയാക്കിയത്. സംഭവസ്ഥലത്തെ തീ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.