കേരളത്തില്‍ നിന്നുള്ള ലോക്‌സഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോടെം സ്പീക്കർക്ക് ശേഷം രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്‌തു. തിരുവനന്തപുരം എംപി ശശി തരൂര്‍ ഒഴികെയുളള 19 പേരാണ് പിന്നീട് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനാണ് കൊടിക്കുന്നിലിന് ശേഷം സത്യപ്രതിജ്ഞ ചെയ്‌തത്.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
തിരുവനന്തപുരം എംപി ശശി തരൂര്‍ ഒഴികെയുളള 19 പേരാണ് സത്യപ്രതിജ്ഞ ചെയ്‌തത് അധികാരമേറ്റത്.
പിന്നാലെ കെ സുധാകരന്‍, കെ മുരളീധരൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ഇതിന് ശേഷമാണ് സഭയുടെ മുഴുവന്‍ ശ്രദ്ധയും ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തത്. സഭയിലെ എല്ലാ അംഗങ്ങളേയും അഭിവാദ്യം ചെയ്‌തതിന് ശേഷമാണ് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്‌തത്.
രാഹുലിന് ശേഷം എംകെ രാഘവന്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ്, വികെ ശ്രീകണ്‌ഠന്‍, ബെന്നി ബെഹനാന്‍, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, എഎം ആരിഫ്, തോമസ് ചാഴിക്കാടന്‍, ഡീന്‍ കുര്യാക്കോസ്, എന്‍കെ പ്രേമചന്ദ്രന്‍, അടൂർ പ്രകാശ്, ആന്‍റോ ആന്‍ണി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്‌തു.