ലക്നൗ:കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാറിതര മേഖലയില്‍ ജോലി നല്‍കുമെന്ന് ബി എസ് പി നേതാവ് മായാവതി. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനം ഉറപ്പുവരുത്തല്‍ പദ്ധതി ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഖോസി ലോക്സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി അതുല്‍ റായിക്കായി പ്രചാരണം നടത്തുകയായിരുന്നു മായാവതി.
പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്ദാനവുമായി മായാവതി
"ദാരിദ്ര്യം ഇല്ലാതാക്കാന്‍ ജോലിയാണ് നല്‍കേണ്ടത്" - മായാവതി
മായാവതി
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് എല്ലാ വർഷവും 72,000 രൂപ നല്‍കുമെന്നാണ് വാഗ്ദാനം. കൂടാതെ ദരിദ്രമായ കുടുംബങ്ങള്‍ക്ക് മാസം തോറും ആറായിരം രൂപയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.