കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ബീഹാറിലെ പാട്നയിലേക്ക് പോകുകയായിരുന്ന വിമാനം ഡല്‍ഹി വിമാനത്താവളത്തിലാണ് അടിയന്തരമായി തിരിച്ചിറക്കിയത്. രാഹുല്‍ തന്നെയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. ബീഹാര്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികള്‍ വൈകുമെന്നും മുന്‍കൂട്ടി ക്ഷമ ചോദിക്കുന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. രാഹുല്‍ ക്യാബിനില്‍ ഇരിക്കുന്നതും പൈലറ്റ് വിമാനം നിയന്ത്രിക്കുന്നതും വീഡിയോയില്‍ കാണാം. ട്വീറ്റിന് പിന്നാലെ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ബീഹാറിലെ സമാസ്തിപൂര്‍, ഒഡീഷയിലെ ബാലാസോര്‍, മഹാരാഷ്ട്രയിലെ സംഗാനേര്‍ എന്നിവിടങ്ങളിലാണ് ഇന്ന് രാഹുലിന്‍റെ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്.
യന്ത്രത്തകരാര്‍: രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വിമാനം തിരിച്ചിറക്കി - കോണ്‍ഗ്രസ്
കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തിലേക്ക് പുറപ്പെട്ട രാഹുലിന്‍റെ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയതില്‍ കോണ്‍ഗ്രസ് അട്ടിമറി ആരോപിച്ചിരുന്നു.
![യന്ത്രത്തകരാര്‍: രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വിമാനം തിരിച്ചിറക്കി](https://etvbharatimages.akamaized.net/etvbharat/images/768-512-3111844-723-3111844-1556266984382.jpg)
യന്ത്രത്തകരാറിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വിമാനം തിരിച്ചിറക്കി
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കര്‍ണാടകയിലെ ഹൂബ്ലിയിലേക്ക് പുറപ്പെട്ട രാഹുലിന്‍റെ വിമാനത്തില്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയിരുന്നു. അന്ന് സംഭവത്തില്‍ അട്ടിമറി ആരോപിച്ച കോണ്‍ഗ്രസ് അന്വേഷണം നടത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.