തൃശൂര്‍: ആഡംബര കാറിൽ കടത്തുകയായിരുന്ന 50 ലിറ്റർ ചാരായം തൃശൂര്‍ എക്സൈസ് റേഞ്ച് സംഘം പിടികൂടി. അങ്കമാലി സ്വദേശി അനു തോമസിനെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ കാലടിയില്‍ നിന്നും സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തുകയായിരുന്ന 50 ലിറ്റര്‍ വാറ്റുചാരായം തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ആഡംബര കാറിൽ കടത്തുകയായിരുന്ന 50 ലിറ്റർ ചാരായം പിടികൂടി
തൃശൂര്‍ ജില്ലയിലെ പുത്തൂർ മന്നാമങ്കലം, പട്ടിക്കാട് എന്നിവിടങ്ങളിൽ ചാരായം വിതരണം ചെയ്തിരുന്ന മൊത്തക്കച്ചവടക്കാരനാണ് പ്രതിയെന്ന് എക്സെെസ് സംഘം പറഞ്ഞു.
തൃശൂരിലെ പുത്തൂർ മന്നാമങ്കലം, പട്ടിക്കാട് എന്നിവിടങ്ങളിൽ ചാരായം വിതരണം ചെയ്തിരുന്ന മൊത്തക്കച്ചവടക്കാരനാണ് പ്രതിയെന്ന് എക്സെെസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം വെട്ടുകാട്ടിൽ നിന്നും പിടികൂടിയ ഒരു മദ്യ കച്ചവടക്കാരനിൽ നിന്നാണ് പ്രതിയുടെ വിവരങ്ങൾ ലഭിച്ചത്. എപ്പോൾ അവശ്യപ്പെട്ടാലും മൂന്ന് മണിക്കൂറിനുള്ളിൽ പ്രതി ചാരായം എത്തിച്ചു കൊടുക്കുമെന്ന വിവരം ലഭിച്ച എക്‌സൈസ് സംഘം ചാരായം ഓർഡർ ചെയ്യാനെന്ന വ്യാജേന പ്രതിയെ ബന്ധപ്പെടുകയായിരുന്നു. അതനുസരിച്ച് പ്രതി ചാരായം കൊണ്ടുവരികയും ചെയ്തു. എന്നാൽ സ്ഥലെത്തിയപ്പോൾ എക്സൈസ് സംഘമാണെന്ന് മനസിലാക്കിയ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയിയരുന്ന പ്രതി അവിടെ വച്ചും വാട്‌സ്ആപ്പ് വഴി ഓർഡർ എടുത്ത് കൂട്ടാളികളെ കൊണ്ട് ചാരായം വിതരണം നടത്തിയിരുന്നതായി എക്സൈസ് പറഞ്ഞു.