കേരളം

kerala

ETV Bharat / briefs

നെയ്‌മര്‍ പിഎസ്‌ജിയില്‍ തുടരും; കരാര്‍ നാല് വര്‍ഷത്തേക്ക് - pochettino with cup news

സീസണില്‍ 26 മില്യണ്‍ പൗണ്ടിനാണ് പിഎസ്‌ജിയുമായി നെയ്‌മറുടെ പുതിയ കരാര്‍. 266.35 കോടി രൂപയോളം വരും ഈ തുക

നെയ്‌മര്‍ പിഎസ്‌ജിയില്‍ തുടരും വാര്‍ത്ത പൊച്ചെറ്റീനോക്ക് കപ്പ് വാര്‍ത്ത ലീഗ് വണ്‍ അപ്പ്‌ഡേറ്റ് ligue one update  pochettino with cup news neymar continue in psg news
നെയ്‌മര്‍

By

Published : May 8, 2021, 12:17 PM IST

പാരീസ്: ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്‌മര്‍ ജൂനിയര്‍ പിഎസ്‌ജിയില്‍ തുടരും. 2026 വരെ ഫ്രഞ്ച് വമ്പന്‍മാരുമായി കരാറില്‍ ഏര്‍പ്പെടാനാണ് നെയ്‌മറുടെ നീക്കമെന്നാണ് സൂചന. സീസണില്‍ 26 മില്യണ്‍ പൗണ്ടിനാണ് പുതിയ കരാറെന്നും റിപ്പോര്‍ട്ടുകളുണ്ട്. സീസണില്‍ വിവിധ ലീഗുകളിലായി പിഎസ്‌ജിക്ക് വേണ്ടി 15 ഗോളുകളാണ് നെയ്‌മറുടെ പേരിലുള്ളത്. പരിക്ക് കാരണം അധികം മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കാത്തതാണ് നെയ്‌മര്‍ക്ക് തരിച്ചടിയായത്. ഇതേവരെ വിവിധ ലീഗുകളിലായി 260 ഗോളുകളാണ് നെയ്‌മറുടെ പേരിലുള്ളത്.

2017ല്‍ ബാഴ്‌സലോണയില്‍ നിന്നും റെക്കോഡ് തുകയായ 198 മില്യണ്‍ പൗണ്ടിനാണ് നെയ്‌മര്‍ പിഎസ്‌ജിയുടെ തട്ടകത്തിലെത്തിയത്. നേരത്തെ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകണമെന്ന് നെയ്‌മര്‍ ആഗ്രഹം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. അതിനാണിപ്പോള്‍ വിരാമമാകുന്നത്.

പിഎസ്‌ജിയുടെ ലോകകപ്പ് ജേതാവ് കിലിയന്‍ എംബാപ്പെയുടെ കോണ്‍ട്രാക്‌ട് അടുത്ത സീസണില്‍ അവസാനിക്കും. ഈ കരാറും പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌ജി.

സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട് പുറത്തായ പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗിലും കിരീടം ഉറപ്പാക്കാനായിട്ടില്ല. ടേബിള്‍ ടോപ്പറായ ലില്ലിയെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മറികടന്നാലെ പിഎസ്‌ജിക്ക് കപ്പില്‍ മുത്തമിടാന്‍ സാധിക്കു. നാല് പോയിന്‍റ് വ്യത്യാസത്തില്‍ പിഎസ്‌ജി പട്ടികയില്‍ ലില്ലിക്ക് തൊട്ടു താഴെയാണ്. ലീഗില്‍ കടുത്ത പോരാട്ടമാണ് പിഎസ്‌ജി ഇത്തവണ നേരിടുന്നത്.

ABOUT THE AUTHOR

...view details