കേരളം

kerala

ETV Bharat / briefs

ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം വിലയിരുത്തി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ - lg-baijal-holds-meeting

ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയത്

Delhi
Delhi

By

Published : Jun 17, 2020, 3:29 PM IST

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് യോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപദേശക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ 44688 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26351 പേരാണ് ചികിത്സയിലുള്ളത്. 16500 പേര്‍ രോഗവിമുക്തരായി. 1837 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ABOUT THE AUTHOR

...view details