കൊളംമ്പോ: ഭീകരസംഘടനയായഇസ്ലാമിക് സ്റ്റേറ്റിനോട് തന്‍റെ രാജ്യത്തെ വെറുതേ വിടാന്‍ ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി മൈത്രിപാല സിരിസേന. ഈസ്റ്റര്‍ നാളിലെ സ്ഫോടനങ്ങളുടെ ബുദ്ധികേന്ദ്രം ഇസ്ളാമിക് സ്റ്റേറ്റാണെന്നും ചെറുരാജ്യങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് ഇസ്ളാമിക് സ്റ്റേറ്റ് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണെന്നും മൈത്രിപാല പറഞ്ഞു.
എന്‍റെ രാജ്യത്തെ വെറുതേ വിടൂ - ഇസ്ളാമിക് സ്റ്റേറ്റിനോട് മൈത്രിപാല സിരിസേന
ചെറുരാജ്യങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് ഇസ്ളാമിക് സ്റ്റേറ്റ് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണെന്നും മൈത്രിപാല സിരിസേന.
സ്ഫോടനത്തില്‍ ഉപയോഗിച്ച ബോംബുകള്‍ പ്രാദേശികമായി നിര്‍മിച്ചവയാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും ഐഎസ് പരിശീലനം ലഭിക്കാനായി വിദേശത്തേക്കു പോയ ശ്രീലങ്കന്‍ സംഘങ്ങള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. റമദാന്‍ മാസാരംഭത്തിനു മുമ്പ് വീണ്ടും സ്ഫോടനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസും സുരക്ഷാ സേനകളും അതീവ ജാഗ്രതയിലായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും ആക്രമണകാരികള്‍ക്ക് അന്തര്‍ദേശീയ ബന്ധങ്ങളുണ്ടെന്ന് ശ്രീലങ്കന്‍ അധികാരകേന്ദ്രങ്ങള്‍ സംശയിക്കുന്നു. സഹ്രാന്‍ ഹാഷിം എന്ന തമിഴ് പുരോഹിതന് സ്ഫോടനങ്ങളുടെ ആസൂത്രണത്തിനു പിന്നില്‍ പങ്കുണ്ടെന്നാണ് പ്രാദേശിക അന്വേഷണ സംഘങ്ങളുടെ നിഗമനം.