കേരളം

kerala

ETV Bharat / briefs

അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് - ലോക്സഭയിലേക്കുള്ള

വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് മുതൽ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങും

പോളിംഗ് ബൂത്തിലേക്ക്

By

Published : May 19, 2019, 8:14 AM IST

ന്യൂഡല്‍ഹി: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

പഞ്ചാബ് (13), ഉത്തര്‍പ്രദേശ് (13), ബംഗാള്‍ (9), ബീഹാര്‍ (8), മധ്യപ്രദേശ് (8), ഹിമാചല്‍ പ്രദേശ്(4), ജാര്‍ഖണ്ഡ് (3), ഛണ്ഡീഗഢ് (1) എന്നി മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിലും ഇന്ന് പോളിങ് പുരോഗമിക്കുകയാണ്. ബിജെപി- തൃണമൂല്‍ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് പൂര്‍ത്തിയാകുക. തമിഴ്നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പും കർണാടകത്തിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കേരളത്തില്‍ കണ്ണൂർ- കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിംഗും തുടങ്ങി. ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങും.

ABOUT THE AUTHOR

...view details