ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ അവസാന സംഘം നാളെ പുറപ്പെടും. ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. 183 പേരാണ് നാട്ടിലേക്കെത്താൻ സന്നദ്ധതയറിയിച്ചത്. ഇതിൽ 50 പേർ ബെംഗളൂരു സ്വദേശികളാണ്. ഇന്ത്യയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന 14 ദക്ഷിണാഫ്രിക്കക്കാരും യാത്രയിൽ ഉണ്ടാകും.
ദക്ഷിണാഫ്രിക്കന്‍ ഇന്ത്യക്കാരുടെ അവസാന സംഘം നാളെ പുറപ്പെടും - stranded Indians
സാമൂഹിക-സാംസ്കാരിക ഗ്രൂപ്പായ ഇന്ത്യ ക്ലബ് ആണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന 14 ദക്ഷിണാഫ്രിക്കക്കാരും യാത്രയിൽ ഉണ്ടാകും.
Africa stranded Indians ജോഹന്നാസ്ബർഗ്
സാമൂഹിക-സാംസ്കാരിക ഗ്രൂപ്പായ ഇന്ത്യ ക്ലബ് ആണ് യാത്ര സംഘടിപ്പിക്കുന്നത്. ജീവിതത്തിലെ നിർഭാഗ്യകരമായ നിമിഷങ്ങളാണ് കടന്നുപോകുന്നതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ഇന്ത്യ ക്ലബ് വൈസ് പ്രസിഡന്‍റ് ജോൺ ഫ്രാൻസിസ് പറഞ്ഞു.