മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് കിരീട കുതിപ്പ് തുടരുന്നു. ആല്‍വേസിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു. 11ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മുന്നേറ്റ താരം കരീം ബെന്‍സേമ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയിലെ 51ാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോ ലീഡ് ഉയര്‍ത്തി. ലീഗില്‍ റയലിന്‍റെ എട്ടാമത്തെ തുടര്‍ജയമാണിത്.
ലാലിഗ; കിരീട പോരാട്ടത്തില്‍ റയലിന്‍റെ കുതിപ്പ് - real madrid news
സ്പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായ എട്ട് വിജയങ്ങളോടെ 80 പോയിന്‍റുമായി റയല്‍ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്
ലാലിഗ
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാല് പോയിന്‍റിന്‍റെ മുന്‍തൂക്കവുമായി റയല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള റയലിന് 80 പോയിന്‍റും രണ്ടാം സ്ഥനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണക്ക് 76 പോയിന്‍റുമാണ് ഉള്ളത്. ലീഗില്‍ ജൂലൈ 11ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബാഴ്‌സലോണ വല്ലാഡിയോളിനെ നേരിടും. കിരീട പോരാട്ടത്തില്‍ റയലിന് ഒപ്പം മത്സരിക്കുന്ന മെസിക്കും കൂട്ടര്‍ക്കും ജയം അനിവാര്യമാണ്.