തൃശൂര്‍: ഉദ്യോഗസ്ഥരുടെ പണിഷ്മെന്‍റ് സ്റ്റേഷനെന്ന അപരനാമമുള്ള പഴയന്നൂർ പൊലീസ് സ്‌റ്റേഷനുകളിലെ ഒഴിവുകൾ നികത്തപ്പെടാത്തതിനാൽ നിലവിലുള്ള പൊലീസുകാർക്ക് ജോലി ഭാരം കൂടി. കേസുകള്‍ തീര്‍പ്പാക്കുന്നത് വൈകുന്നുവെന്ന പരാതി നാട്ടുകാര്‍ക്കുമുണ്ട്. മൂന്ന് ഗ്രാമപഞ്ചായത്തുകളുൾപ്പെടുന്ന പ്രദേശമാണ് പഴയന്നൂർ പൊലീസ് സ്‌റ്റേഷന്റെ അധികാര പരിധി. കഴിഞ്ഞ വർഷം പി.എസ്.സി ചോദ്യപേപ്പർ ചോർന്നതിനാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെത്തുടർന്ന് പുതിയ നിയമത്തിന് താമസം വന്നിരുന്നു. വിവാദത്തെത്തുടർന്ന് പുതിയ നിയമനത്തിന് നിയന്ത്രണമായതോടെ ഒഴിവുകളുടെ എണ്ണം നികത്തപ്പെടാതെയുമായി.
വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ പഴയന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍
നിലവിൽ സ്‌റ്റേഷനിൽ 30 പേരാണുള്ളത്. അതിൽ മൂന്നുപേർ വനിതകളാണ്. ഇവിടെയെത്തുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്വാധീനമുപയോഗിച്ച് മാറ്റം വാങ്ങി പോകുക പതിവാണ്.
എ.ആർ. പൊലീസിൽ നിന്നുള്ള നിയമനവും വേണ്ടവിധത്തിൽ നടക്കുന്നില്ല. നിലവിൽ സ്‌റ്റേഷനിൽ 30 പേരാണുള്ളത്. അതിൽ മൂന്നുപേർ വനിതകളാണ്. ഇവിടെയെത്തുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്വാധീനമുപയോഗിച്ച് മാറ്റം വാങ്ങി പോകുക പതിവാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ നാല് എസ്.ഐമാര്‍ മാറിയെത്തി. നിലവിൽ ഏഴ് പോലീസുകാരുടെ കുറവാണുള്ളത്. തിരുവില്വാമലയിലെ പൊലീസ് ഔട്ട് പോസ്റ്റും ജീവനക്കാരുടെ അഭാവം നിമിത്തം അടഞ്ഞുകിടക്കുകയാണ്. പഴയന്നൂർ പൊലീസ് സ്‌റ്റേഷന്റെ പരിധി കൂടുതലായതിനാൽ ഒരു വർഷത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും അധികമാണ്. തിരുവില്വാമല ഔട്ട് പോസ്റ്റിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ ജോലി ഭാരം കുറയ്ക്കാനാകും. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവ് നികത്തണമെന്നാവശ്യപ്പെട്ട് തിരുവില്വാമല കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം. ഉദയൻ കുന്നംകുളം എ.സി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.