പോൾ തേലക്കാടിനെതിരായുള്ള നിയമനടപടി: എതിര്‍പ്പുമായി ഒരുവിഭാഗം വൈദികര്‍ - zero malabar sabha
കേസില്‍ ആഭ്യന്തര അന്വേഷണം നടത്തിയില്ലെന്ന് ആരോപണം
കൊച്ചി: സീറോ മലബാര്‍ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാടിനെ നിയമ നടപടികളിലേക്ക് നയിച്ചതിൽ എതിര്‍പ്പുമായി ഒരു വിഭാഗം വൈദികര്‍. വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ ഉള്‍പ്പെടെയുള്ള വൈദികരാണ് പരസ്യ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കേസില്‍ സിറോ മലബാർ സഭാ സിനഡ് ആഭ്യന്തര അന്വേഷണമായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഫാ.പോൾ തേലക്കാടിനെതിരെ നേരിട്ട് നിയമ നടപടികളിലേക്ക് നീങ്ങിയത് നടപടി തെറ്റാണെന്നും കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. ഇത് മൂലം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായെന്നും ഫാദര്‍ മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.