കൊല്ലം: 16 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വയോധികയുടെ മൃതദേഹം മറവു ചെയ്യാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുന്നു. ഇതിൻറെ ഭാഗമായി കലക്ടർ നിശ്ചയിച്ച് നൽകിയ മാനദണ്ഡം അനുസരിച്ചുള്ള കല്ലറ നിർമ്മാണം ഏകദേശം പൂർത്തിയായി. ഇനി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി അനുമതി നൽകിയാൽ മതിയാകും. അനുമതി ലഭിച്ചാലുടൻ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. കുന്നത്തൂർ തുരുത്തിക്കര കൊല്ലറയിൽ അന്നമ്മയുടെ മൃതദേഹമാണ് കഴിഞ്ഞ 16 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
വയോധികയുടെ മൃതദേഹം പതിനാറാം ദിവസവും മോർച്ചറിയിൽ
കലക്ടർ നിശ്ചയിച്ച് നൽകിയ മാനദണ്ഡം അനുസരിച്ചുള്ള കല്ലറ നിർമ്മാണം ഏകദേശം പൂർത്തിയായി. ഇനി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി അനുമതി നൽകിയാൽ മതിയാകും
annamma
പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ചും ചില വ്യക്തികൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന സെമിത്തേരിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങളും കാരണമാണ് സംസ്കാരം നീണ്ടുപോയത്. സർവകക്ഷി യോഗം ചേർന്നു സംസ്കാര തീയതി നിശ്ചയിച്ചു നൽകിയെങ്കിലും ബന്ധുക്കൾ കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദ്ദേശപ്രകാരം കലക്ടർ പരിശോധന നടത്തി ബന്ധുക്കൾക്ക് മാനദണ്ഡം നിശ്ചയിച്ച് നൽകുകയുമായിരുന്നു.