കാസര്‍കോട്: പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുസ്ലിം സ്ത്രീകള്‍ വര്‍ഷങ്ങളായി പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യാന്‍ എത്താറുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പർദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനക്കെതിരെ മുല്ലപ്പള്ളി - KPCC
പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പ്രസ്താവനക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍.
kpcc
തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്ന പ്രസ്താവനകളാണ് ഇവയെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം ഉയർന്നതിനെ തുടര്‍ന്ന് നാളെ റീപോളിങ് നടക്കാനിരിക്കെയാണ് വിവാദ പ്രസ്താവനയുമായി എം വി ജയരാജന്‍ രംഗത്തെത്തിയത്.
Last Updated : May 18, 2019, 8:58 PM IST