കോട്ടയം:കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കാൻസർ രോഗം സ്ഥിരീകരിക്കാതെ കീമോതെറാപ്പി നൽകിയതായി പരാതി. ആലപ്പുഴ കുടശനാട് സ്വദേശിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയെന്ന പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്. സംഭവത്തിൽ എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തി. തെറ്റായ റിസൾട്ട് നൽകിയ ലാബ് ഉപരോധിച്ച് കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
നെഞ്ചില്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും സ്വകാര്യ ലാബിലും പരിശോധനക്ക് നല്‍കി.