കേരളം

kerala

ETV Bharat / briefs

രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് - idukki

വെന്‍റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്

By

Published : Jun 7, 2019, 1:41 AM IST

കോട്ടയം: മെഡിക്കല്‍ കോളേജില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പനിയാണെന്നും വെന്‍റിലേറ്റർ വേണമെന്നും രോഗിയുടെ ബന്ധുക്കൾ അറിയിച്ചു. വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ നിപ രോഗികൾക്കായി തയ്യാറാക്കിയ പ്രത്യേക വാർഡിലേക്ക് മാറ്റാൻ കഴിയുമോയെന്ന് പിആർഒ അന്വേഷിച്ചു. ഇതിനിടെ അവർ രോഗിയുമായി പോയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

രണ്ട് മണിക്ക് രോഗിയുമായെത്തിയ ബന്ധുക്കള്‍ 17 മിനിട്ടിനുള്ളിൽ തിരിച്ചുപോയി. വെന്‍റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായതോടെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി കെകെ ശൈലജ റിപ്പോര്‍ട്ട് തേടിയിരുന്നു.

പനിയും ശ്വാസതടസവും കൂടി ഗുരുതരാവസ്ഥയിലായ ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ആംബുലന്‍സില്‍ വച്ചാണ് മരിച്ചത്. ഇതിന് പിന്നാലെ മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details