കോട്ടയം:ട്രെയിനിന് മുന്നിൽ നിന്നും രക്ഷപെടാൻ ആറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയായ സാബുവാണ് മരിച്ചത്. സാബുവും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും ഏറ്റുമാനൂർ ഭാഗത്തു നിന്നും നീലിമംഗലം റെയിൽവെ പാലം മുറിച്ച് കടക്കവെയാണ് അപ്രതിക്ഷിതമായി ട്രെയിൻ എത്തിയത് .കൂടെയുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും സാബുവിന് ഒപ്പമെത്താനായില്ല.
ട്രെയിനിന് മുന്നിൽ നിന്നും രക്ഷപെടാൻ ആറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു - രക്ഷപെടാൻ ആറ്റിലേക്ക് ചാടിയ
കൂടെയുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും സാബുവിന് ഒപ്പമെത്താനായില്ല. ഇതോടെ സാബു അറ്റിലേക്ക് ചാടുകയായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്
ട്രെയിനിന് മുന്നിൽ നിന്നും രക്ഷപെടാൻ ആറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു
ഇതോടെ സാബു ആറ്റിലേക്ക് ചാടുകയായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്. സാബുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.
Last Updated : Jun 21, 2019, 7:39 PM IST