കൊല്ലം കോളേജ് ജംഗ്ഷന് സമീപം സ്വകാര്യ ഹോസ്റ്റല്‍ മുറിയില്‍ പത്തൊമ്പതുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏവിയേഷൻ വിദ്യാര്‍ഥിയും കടയ്ക്കൽ സ്വദേശിയുമായ ശ്രീലക്ഷ്മിയെ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലത്ത് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍ - suicide
ഏവിയേഷൻ കോഴ്സ് പഠിക്കുന്ന കടയ്ക്കൽ സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്
കൊല്ലത്ത് പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയില്‍
ശ്രീലക്ഷ്മിയുടെ കൂടെത്താമസിച്ചിരുന്ന ബന്ധുവായ കുട്ടിയും സുഹൃത്തും വീട്ടില്‍ പോയ ദിവസമാണ് ശ്രീലക്ഷ്മി ആത്മഹത്യ ചെയ്തത്. പുലർച്ചെ മുറിയിൽ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് വാർഡൻ തട്ടി വിളിച്ചെങ്കിലും കതക് തുറന്നില്ല. ഇവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഏക മകളായ ശ്രീലക്ഷ്മിയുടെ അച്ഛൻ വിദേശത്താണ്. അമ്മ അധ്യാപികയാണ്.
Last Updated : May 6, 2019, 12:41 PM IST