കേരളം

kerala

ETV Bharat / briefs

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം - കൊല്ലം

വീടിന്‍റെ കിടപ്പുമുറിയിലെ ഓടിളക്കി  യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിക്കുകയായിരുന്നു.

kollam

By

Published : Jun 18, 2019, 11:05 PM IST

കൊല്ലം: ഇരവിപുരത്ത് വിവാഹാഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ബിരുദ വിദ്യാർഥിനിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച വർക്കല സ്വദേശി ഷിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്‍റെ കിടപ്പുമുറിയിലെ ഓടിളക്കി യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിക്കുകയായിരുന്നു. പെട്രോൾ ദേഹത്ത് വീണ യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി.

യുവതിയുമായി പരിചയത്തിലായിരുന്ന ഷിനു പല തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു. വിവാഹാലോചന നടത്തിയെങ്കിലും ജ്യോതിഷ പ്രകാരം പൊരുത്തം നോക്കിയപ്പോൾ ചേർച്ചയില്ലാത്തതിനാല്‍ വിവാഹത്തിൽ നിന്നും വീട്ടുകാർ പിന്മാറുകയായിരുന്നു. വിവാഹാലോചന നിരസിച്ചതോടെ യുവതിയെ കൊലപ്പെടുത്താൻ ഷിനു തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന‌് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയശേഷം സ്വന്തം ദേഹത്തും ഷിനു പെട്രോൾ ഒഴിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി. യുവതിയുടെ സഹോദരി മാത്രമാണ് സംഭവസമയത്ത‌് വീട്ടിലുണ്ടായിരുന്നത്. നിലവിളിച്ച് പുറത്തേക്കോടിയ യുവതി അയൽവീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഇരവിപുരം പൊലീസ് എത്തി ഷിനുവിനെ അറസ്റ്റ്‌ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഷിനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details