കൊല്ലം: കൊല്ലം കടലില്‍ അടിഞ്ഞ പത 'നോക്ട്ടിലുക്ക' എന്ന സസ്യപ്ലവഗം നശിച്ചതിനെ തുടര്‍ന്നുണ്ടായ ജൈവമാലിന്യമെന്ന് പഠന റിപ്പോര്‍ട്ട്. ജൈവമാലിന്യങ്ങള്‍ ശക്തമായ തിരയില്‍പ്പെട്ട് പതയായി രൂപാന്തരപെട്ടതാണെന്നും പഠനത്തില്‍ കണ്ടെത്തി. കൊല്ലം ദുരന്ത നിവാരണ സമിതിയുടെ ആവശ്യപ്രകാരം കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
കടലില്‍ അടിഞ്ഞ പത ജൈവമാലിന്യമെന്ന് പഠന റിപ്പോര്‍ട്ട് - study report
കൊല്ലം ദുരന്ത നിവാരണ സമിതിയുടെ ആവശ്യപ്രകാരം കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
പ്രളയത്തിൽ ഫാക്ടറികളിൽ നിന്ന് ഉൾപ്പെടെയുള്ള രാസമാലിന്യങ്ങൾ വലിയ അളവിൽ കടലിലേക്ക് എത്തിയിരുന്നെന്നും. പ്രളയശേഷം നടത്തിയ വൃത്തിയാക്കൽ യജ്ഞത്തിൽ ഉപയോഗിച്ച വാഷിംഗ് പൗഡറുകൾ കടലിൽ അടിഞ്ഞുകൂടിയതും വര്‍ഷകാലത്ത് മാലിന്യങ്ങൾ തീരത്തെത്താൻ ഇടയാക്കിയെന്നും പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് അംഗവുമായ വി കെ മധുസൂദനൻ പറഞ്ഞിരുന്നു. ഗവേഷണസ്ഥാപനങ്ങളും സര്‍വകലാശാലകളും പത അടിയലിനെ കുറിച്ച് അടിയന്തരമായി പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.