കണ്ണൂർ: കേരള കോൺഗ്രസിലെ പിളര്‍പ്പിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കോട്ടയത്തെ ക്രിസ്‌ത്യൻ മേഖലയിൽ കോൺഗ്രസിന് കടന്ന് കയറാൻ ഉള്ള തന്ത്രമാണിത്. ഉമ്മൻചാണ്ടിയും കൂട്ടരും പിജെ ജോസഫിനെയാണ് പിന്തുണക്കുന്നത്. കേരള കോൺഗ്രസിനെ ശിഥിലമാക്കാനുള്ള കോൺഗ്രസ് തന്ത്രമാണിതെന്നും ഇടതുമുന്നണി വിഷയത്തിൽ ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു.
കേരള കോൺഗ്രസിന്‍റെ പിളര്‍പ്പ്; കോണ്‍ഗ്രസ് തന്ത്രമെന്ന് കോടിയേരി - kerala congress
സിഒടി നസീറിനെതിരായ ആക്രമണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്നും ആക്രമണം നടത്തിയവർ അത് പാർട്ടിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം നടത്തുകയാണെന്നും കോടിയേരി ബാലകൃഷ്‌ണൻ.
കോടിയേരി ബാലകൃഷ്‌ണൻ
സിഒടി നസീറിനെതിരായ ആക്രമണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണം നടത്തിയവർ അത് പാർട്ടിയുടെ തലയിൽ കെട്ടിവക്കാന്‍ ശ്രമം നടത്തുകയാണ്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ ആകില്ലെന്നും വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ചർച്ചയായില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.