കേരളം

kerala

ETV Bharat / briefs

കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട കാര്യമില്ലെന്ന് കോടിയേരി - വടകര

സിഒടി നസീറിനെ ആക്രമിക്കേണ്ട കാര്യമൊന്നും സിപിഎമ്മിനില്ല. സംഭവത്തെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും.

kodiyeri

By

Published : May 19, 2019, 2:44 PM IST

Updated : May 19, 2019, 3:46 PM IST

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ആക്രമിച്ചതിൽ സിപിഎമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും അക്രമ പാതയില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണം എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിഒടി നസീറിനെ ആക്രമിക്കേണ്ട കാര്യമൊന്നും സിപിഎമ്മിനില്ല. സംഭവത്തെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും സിപിഎമ്മിന് അയാള്‍ ഒരു ശത്രുവേയല്ലെന്നും കോടിയേരി പറഞ്ഞു.

കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട കാര്യമില്ലെന്ന് കോടിയേരി

നസീറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് തലശ്ശേരി ബസ് സ്റ്റാന്‍റിന് സമീപം കായ്യത്ത് റോഡില്‍ വച്ച് അക്രമി സംഘം നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Last Updated : May 19, 2019, 3:46 PM IST

ABOUT THE AUTHOR

...view details