കൊല്ലം: എൻഎസ്എസിനെ ആക്ഷേപിച്ചുകൊണ്ടുള്ള പിണറായി വിജയന്‍റെ നിലപാടുകൾക്കുള്ള മറുപടിയാണ് മാവേലിക്കരയിലെ യുഡിഎഫിന്‍റെ വിജയമെന്ന് നിയുക്ത എംപി കൊടിക്കുന്നിൽ സുരേഷ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കണമെന്നാതായിരുന്നു എന്‍ എസ് എസിന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് നിര്‍ദേശിച്ചിരുന്നു. യുഡിഎഫിന് വോട്ട് ചെയ്ത് എൽഡിഎഫിനെ തോൽപ്പിച്ചതിലൂടെ എന്‍ എസ് എസ് പിണറായി വിജയന്‍റെ മുഖത്ത് അടിക്കുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
മാവേലിക്കരയിലെ വിജയം എന്‍എസ്എസ് പിണറായിക്ക് നൽകിയ അടി: കൊടിക്കുന്നിൽ സുരേഷ് - കോൺഗ്രസ് അധ്യക്ഷൻ
യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് നിര്‍ദേശിച്ചിരുന്നു. പിണറായിയുടെ നിലപാടുകൾക്കുള്ള മറുപടിയാണ് മാവേലിക്കര വിജയം

കൊടിക്കുന്നിൽ സുരേഷ്
മാവേലിക്കരയിലെ യുഡിഎഫിന്‍റെ വിജയം എന്‍എസ്എസ് പിണറായിക്ക് നൽകിയ അടി: കൊടിക്കുന്നിൽ സുരേഷ്
ലോക്സഭാ കക്ഷി നേതാവ് ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ തീരുമാനം എടുക്കുമെന്നും. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേർത്തു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : May 27, 2019, 6:18 PM IST