കൊച്ചി പഴയ കൊച്ചിയല്ല; മുഖം മിനുക്കാൻ ഒരുങ്ങി ബ്രോഡ് വേ മാർക്കറ്റ് - ബ്രോഡ് വേ മാർക്കറ്റ്
കേന്ദ്ര സർക്കാരിന്‍റെ നഗര നവീകരണ പദ്ധതിയുടെ ഭാഗമായി ബ്രോഡ് വേ മാർക്കറ്റ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു

എറണാകുളം: കൊച്ചി ബ്രോഡ് വേ മാർക്കറ്റ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം. കേന്ദ്ര സർക്കാരിന്‍റെ നഗര നവീകരണ പദ്ധതിയില്‍ ഉൾപ്പെടുത്തി കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖ അംഗീകാരത്തിനായി കോർപ്പറേഷൻ കൗൺസിലിൽ സമർപ്പിച്ചു. വ്യാപാര സംഘടനകളുടെയും കച്ചവടക്കാരുടെയും പിന്തുണ ഉറപ്പാക്കി പൊളിച്ചു മാറ്റുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി നൽകാനും സിഎസ്എംഎൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗപ്പൂർ മാതൃകയില്‍ പ്രവേശന കവാടം മുതൽ ബ്രോഡ്‌വേ ജംഗ്ഷൻ വരെയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. ബഹുനില പാർക്കിംഗ്, നടപ്പാതകളിൽ മേൽക്കൂര, എല്ലാ കെട്ടിടങ്ങൾക്കും ഒരേ നിറം, ടൈൽ പാകിയ റോഡുകൾ, കനാലിന് കുറുകെ ചെറിയ പാലങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. പ്രധാന പാതകളിൽ ആകാശ പാതയും ലക്ഷ്യമിടുന്നു. കാൽനട പ്രോത്സാഹിപ്പിക്കാനും പദ്ധതിയില്‍ നിർദ്ദേശമുണ്ട്.