കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്: പ്രതികളുടെ മൊഴി രേഖപ്പെടുത്തി - beauty parlour attack case
കേസിന് പിന്നിൽ വൻ ഗൂഢാലോചന. ആക്രമണം അഞ്ച് തവണ പരിശീലനം നടത്തിയ ശേഷം. ബ്യൂട്ടി പാർലറിലെത്തി വെടിവെയ്പ്പ് നടത്തിയത് രണ്ട് തവണ.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിന് പിന്നിൽ വൻ ഗൂഡാലോചനയും, അധോലോക കുറ്റവാളി രവി പൂജാരിയുടെ നേരിട്ടുള്ള പങ്കും വ്യക്തമാക്കുന്ന മൊഴികളാണ് പിടിയിലായ പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയത്. വെടിവെയ്പ്പിന് ഉപയോഗിച്ച തോക്ക് രവി പൂജാരിയുടെ കാസർകോഡുള്ള സംഘം വഴിയാണ് പ്രതികൾക്ക് എത്തിച്ച് നൽകിയത്. അഞ്ച് തവണ പരിശീലനം നടത്തിയ ശേഷമാണ് ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്തതെന്ന് പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നു. രണ്ട് തവണയാണ് പ്രതികൾ ബ്യൂട്ടി പാർലറിലെത്തി വെടിവെയ്പ്പ് നടത്തിയത്. പ്രതികളിലൊരാളായ വിപിൻ വർഗ്ഗീസ് ഇതേ തോക്ക് ഉപയോഗിച്ച് മറ്റൊരാളെ ഭീഷണിപ്പെടുത്തിയതായും മൊഴി നൽകിയിട്ടുണ്ട്.