കേരളം

kerala

ETV Bharat / briefs

ലോക്സഭാ സീറ്റിൽ ഒരു സീറ്റുകൂടി വേണം: കെ എം മാണി

കൂടിയാലോചനകളിലൂടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ എം മാണി. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. രണ്ടാം സീറ്റ് വേണമെന്ന് പി ജെ ജോസഫും വ്യക്തമാക്കി.

ഫയൽ ചിത്രം

By

Published : Feb 3, 2019, 5:25 PM IST

ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ അധിക സീറ്റ്​ ചോദിക്കുന്നത്​ സമ്മർദ്ദമല്ലെന്ന്​ കെ.എം മാണി . കൂടിയാലോചനകളിലൂടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. അധിക സീറ്റ്​ ചോദിക്കാൻ ഘടകകക്ഷികൾക്ക്​​ അവകാശമുണ്ടെന്നും കെ മുരളീധരന് മറുപടിയായി മാണി പറഞ്ഞു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് . ഇടുക്കി, ചാലക്കുടി സീറ്റുകളിൽ എതെങ്കിലുമൊന്ന്​ വേണമെന്നായിരുന്നു ജോസഫി​ന്‍റെ ആവശ്യം. കേരളാ കോൺഗ്രസിന് ഇതിനു മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും ഇത്തവണയും അത് ആവർത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

കെ എം മാണി
12-ാം തീയതി നടക്കുന്ന ഉഭയകക്ഷി ച‍ർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് പി ജെ ജോസഫ് പറയുന്നത്. അവഗണനയിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പി ജെ ജോസഫ് വീണ്ടും കേരളാ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് മുന്നോട്ടുപോവുകയാണ് പി ജെ ജോസഫ്.

ABOUT THE AUTHOR

...view details