തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടിവി ഭാരതിന് മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം. പ്രവർത്തനമാരംഭിച്ച് മൂന്നാം മാസത്തിലാണ് ഓൺലൈൻ വിഭാഗത്തിൽ ഇടിവി ഭാരത് അവാർഡ് സ്വന്തമാക്കുന്നത്. മേളയുടെ സമാപന ചടങ്ങില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും റിപ്പോർട്ടർ ബിനോയ് കൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി.
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള: ഇടിവി ഭാരതിന് മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം - best reporting award
ഓണ്‍ലൈന്‍ വിഭാഗത്തിലാണ് ഇടിവി ഭാരതിന് പുരസ്കാരം ലഭിച്ചത്.
റിപ്പോർട്ടർ ബിനോയ് കൃഷ്ണൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു
സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിച്ച കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയെക്കുറിച്ച് നൽകിയ വിവിധ വാർത്തകളാണ് ഇ ടിവി ഭാരതിനെ അവാർഡിന് അർഹമാക്കിയത്. ആദിവാസി കുട്ടികൾ ആദ്യമായി തിയേറ്ററിൽ നിന്ന് സിനിമ കാണുന്നതും കുട്ടികളെ നല്ല സിനിമ കാണിക്കുന്നതിൽ രക്ഷിതാക്കളുടെ മനോഭാവത്തിൽ മാറ്റവും മേളയിൽ രൂപപ്പെട്ട പുത്തൻ കുട്ടികൂട്ടായ്മകളും ഉൾപ്പെടുത്തിയുള്ള വാർത്തകളും അവാര്‍ഡിന് പരിഗണിച്ചിരുന്നു.
Last Updated : May 16, 2019, 8:08 PM IST