കേരളം

kerala

ETV Bharat / briefs

സ്വർണം തിരികെ ചോദിച്ച മകളെ അച്ഛൻ കുത്തിപ്പരിക്കേല്‍പ്പിച്ചു - attack

യുവതിയുടെ തലക്കും കഴുത്തിനും പരിക്കേറ്റു

file

By

Published : May 17, 2019, 8:42 PM IST

Updated : May 17, 2019, 9:55 PM IST

വളാഞ്ചേരി: പണയം വെച്ച സ്വര്‍ണം തിരികെ വാങ്ങിക്കാന്‍ പോയ യുവതിയെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാങ്ങ് സ്വദേശിനി കോനാടന്‍ വീട്ടില്‍ റംല (19) യെയാണ് പിതാവ് അബു കുത്തി പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

സ്വർണം തിരികെ ചോദിച്ച മകളെ അച്ഛൻ കുത്തിപ്പരിക്കേല്‍പ്പിച്ചു

വളാഞ്ചേരി മാവണ്ടിയൂരില്‍ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്ന പിതാവിന്‍റെ വീട്ടിലെത്തിയതായിരുന്നു റംല. അബുവിന്‍റെ രണ്ടാം ഭാര്യയുടെ കൈയില്‍ പണയം വെക്കാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ പിതാവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉള്ളതായി സഹോദരന്‍ അബ്ദുൽ ജലീൽ പറഞ്ഞു. തലക്കും കഴുത്തിനും പരിക്കേറ്റ റംലയെ വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : May 17, 2019, 9:55 PM IST

ABOUT THE AUTHOR

...view details