കേരളം

kerala

ETV Bharat / briefs

സിപിഎം പ്രവർത്തകര്‍ക്കെതിരെ ആക്രമണം; അഞ്ച് ലീഗ് പ്രവർത്തകര്‍ പിടിയില്‍

സിപിഎം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്ത സംഭവത്തിലാണ് അറസ്റ്റ്.

ലീഗ് പ്രവര്‍ത്തകര്‍

By

Published : May 28, 2019, 12:15 PM IST

Updated : May 28, 2019, 1:11 PM IST

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്ത സംഭവത്തിൽ അഞ്ച് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ അജാസ്, ഹാഷിർ, ആസിഫ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് റാഷിദ് എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 ന് രാത്രിയില്‍ സിപിഎം പ്രവർത്തകനായ അബ്ബാസിനെ മുപ്പതോളം പേർ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. രാഷ്ട്രീയവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസില്‍ നൽകിയ പരാതിയിൽ അബ്ബാസ് പറയുന്നു. പ്രദേശത്തെ പള്ളിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പരാതിയുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അഞ്ച് ലീഗ് പ്രവർത്തകര്‍ പിടിയില്‍
Last Updated : May 28, 2019, 1:11 PM IST

ABOUT THE AUTHOR

...view details