മലപ്പുറം: വ്യവസായ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമായ മാൽകോ ടെക്സ് സ്പിന്നിങ് മിൽ അടച്ചുപൂട്ടി. കെ എസ് ഇ ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് ആതവനാട് കാർത്തലയില്‍ പ്രവര്‍ത്തിക്കുന്ന മില്‍ അടച്ചു പൂട്ടിയത്. സ്ഥാപനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 200 ഓളം ജീവനക്കാരുടെ ഉപജീവനമാര്‍ഗമാണ് ഇതോടു കൂടി ഇല്ലാതായത്. ഒരു കോടി രൂപയിലധികം വൈദ്യുതി കുടിശ്ശികയാണ് മാൽകോ ടെക്സ് അടച്ചു തീര്‍ക്കാനുള്ളത്. സ്ഥാപനത്തില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള ഗ്രാറ്റുവിറ്റി ഇനത്തിൽ 20 ലക്ഷം രൂപയോളവും കുടിശ്ശികയുണ്ട്.
മാൽകോ ടെക്സ് സ്പിന്നിങ് മിൽ അടച്ചുപൂട്ടി - malcotex
കെ എസ് ഇ ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് സ്പിന്നിങ് മിൽ അടച്ചുപൂട്ടിയത്
![മാൽകോ ടെക്സ് സ്പിന്നിങ് മിൽ അടച്ചുപൂട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3252861-thumbnail-3x2-mill.jpg)
അസംസ്കൃതവസ്തുവായ പരുത്തി വാങ്ങുന്നതിലും നൂൽ വിൽപ്പനയിലും വ്യാപകമായ അഴിമതി നടക്കുന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. എം ഡിയുടെ പേരിലും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം അഞ്ചു കോടി രൂപയിലധികം ബാധ്യതയായിരുന്നു സ്ഥാപനം ഉണ്ടാക്കിയത്. അഴിമതിക്കെതിരെ നടപടിയെടുക്കണമെന്നും എം ഡി യെ മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാരും ഷെയര്‍ഹോള്‍ഡേഴ്സും മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതി കേസും സ്ഥാപനത്തിന്‍റെ പേരില്‍ നിലവിലുണ്ട്. 1997 ല്‍ ആരംഭിച്ച സ്ഥാപനമാണ് മാൽകോ ടെക്സ്.