മലപ്പുറം: ഈ വര്‍ഷം ഹജ്ജ് ക്യാമ്പ് നടക്കുന്ന കരിപ്പൂരിൽ സ്ത്രീകൾക്ക് മാത്രമായി അഞ്ചുകോടിയുടെ ബ്ലോക്ക് നിർമ്മിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഇതിന്‍റെ തറക്കല്ലിടല്‍ ജൂലൈ ആറിന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹജ്ജ് കമ്മിറ്റി സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ്: സ്ത്രീകള്‍ക്കായി കരിപ്പൂരില്‍ അഞ്ച് കോടിയുടെ പ്രത്യേക ബ്ലോക്ക് - കരിപ്പൂര്‍
പ്രത്യേക ബ്ലോക്കിന്‍റെ തറക്കല്ലിടലും ഹജ്ജ് ക്യാംപിന്‍റെ ഉദ്ഘാടനവും ജൂലൈ ആറിന് മുഖ്യമന്ത്രി നിര്‍വഹിക്കും.
![ഹജ്ജ്: സ്ത്രീകള്‍ക്കായി കരിപ്പൂരില്‍ അഞ്ച് കോടിയുടെ പ്രത്യേക ബ്ലോക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3528154-thumbnail-3x2-hajj.jpg)
കെടി ജലീല്‍
ഹജ്ജ് ക്യാമ്പ് നടക്കുന്ന കരിപ്പൂരിൽ സ്ത്രീകൾക്കായി അഞ്ച് കോടിയുടെ പ്രത്യേക ബ്ലോക്ക്
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങ് വഖഫ് കാര്യ വകുപ്പ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരിയായി ഹജ്ജ് കാര്യ വകുപ്പ് മന്ത്രിയേയും ചെയർമാനായി സി മുഹമ്മദ് ഫൈസിയേയും ജനറൽ കൺവീനറായി അബ്ദുറഹ്മാനേയും തെരഞ്ഞെടുത്തു. രജിസ്ട്രേഷൻ, റിസപ്ഷൻ, ഗതാഗതം, സ്റ്റേജ്, മീഡിയ വളണ്ടിയർമാർ, വാട്ടർ സപ്ലൈ കമ്മിറ്റികൾ രൂപീകരിച്ചു.
Last Updated : Jun 11, 2019, 2:00 PM IST