കേരളം

kerala

ETV Bharat / briefs

മലപ്പുറത്ത് പ്രകൃതി സൗഹൃദ ഇഫ്താർ സംഗമം - മഅദിൻ അക്കാദമി

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് സമൂഹ നോമ്പ് തുറക്കൽ ഒരുക്കിയിരിക്കുന്നത്. ഡിസ്പോസിബിൾ പ്ലേറ്റ് ഗ്ലാസും ഒഴിവാക്കി പൂർണമായി പ്രകൃതി സൗഹൃദ രീതിയിലുള്ള നോമ്പുതുറകളാണ് അക്കാദമി സംഘടിപ്പിക്കുന്നത്.

ഹരിത നിയമാവലി പാലിച്ചുകൊണ്ട് ഇഫ്താർ സംഗമം

By

Published : May 7, 2019, 7:25 AM IST

Updated : May 8, 2019, 1:13 AM IST

മലപ്പുറം : ഹരിത നിയമാവലി പാലിച്ചുകൊണ്ട് ഇത്തവണയും മലപ്പുറം മഅദിൻ അക്കാദമിയുടെ ഇഫ്താർ സംഗമം. 12 വർഷത്തിലധികമായി മലപ്പുറം മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ നോമ്പിന്‍റെ ആദ്യം മുതൽ അവസാനം വരെ സമൂഹ നോമ്പുതുറകൾ നടത്താറുണ്ട്.

മലപ്പുറത്ത് പ്രകൃതി സൗഹൃദ ഇഫ്താർ സംഗമം

യാത്രക്കാർ, ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്കായി എത്തുന്നവർ എന്നിവർക്കായാണ് ഇഫ്താർ സംഗമം ഒരുക്കുന്നത്. ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കി, ഇഫ്താർ സംഗമങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന സംസ്ഥാന വഖഫ് ബോർഡിന്‍റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.

Last Updated : May 8, 2019, 1:13 AM IST

ABOUT THE AUTHOR

...view details