കേരളം

kerala

ETV Bharat / briefs

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം കേന്ദ്ര പൊലീസ് സേന മടങ്ങി - Election duty

തെരഞ്ഞെടുപ്പ് ജോലികൾക്കായി കേന്ദ്രസേനയുടെ രണ്ട് യൂണിറ്റുകളാണ് മലപ്പുറത്ത് എത്തിയത്

duty

By

Published : May 25, 2019, 8:24 PM IST

മലപ്പുറം: രണ്ട് മാസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം കേന്ദ്ര പൊലീസ് സേന ജില്ലയിൽ നിന്നും മടങ്ങി. കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്കായി കേന്ദ്രസേനയുടെ രണ്ട് യൂണിറ്റുകള്‍ മലപ്പുറത്ത് എത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന നിലമ്പൂർ മേഖലയിലും പ്രശ്നബാധിത പ്രദേശമായ തീരദേശ മേഖലയിലുമായിരുന്നു ഇവരുടെ ഡ്യൂട്ടി. വോട്ടിങ് മെഷീൻ കാവലിനും ഇവരെയാണ് നിയോഗിച്ചിരുന്നത്. ഫലപ്രഖ്യാപന ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ സുരക്ഷയും കേന്ദ്ര സേനാ അംഗങ്ങളുടെ ചുമതലയായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായതോടെ വീണ്ടും അതിർത്തിയിലെ കാവലിനായാണ് ഇവര്‍ യാത്ര തിരിച്ചത്.

ABOUT THE AUTHOR

...view details