ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം സ്വര്‍ണ കടത്ത് സംഘത്തിലേക്ക് - vishnu
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വിഷ്ണുവിന്‍റെയും പ്രകാശ് തമ്പിയുടെയും വിവരങ്ങൾ ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിആർഐ യിൽ നിന്ന് ശേഖരിച്ചു
തിരുവനന്തപുരം:പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ദുരൂഹ മരണത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് മാഫിയയ്ക്ക് ബന്ധം എന്ന് സംശയം. അറസ്റ്റിലായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവരെ ഡിആർഐ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണക്കടത്ത് സംഘത്തിന് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വിഷ്ണുവിന്‍റെയും പ്രകാശ് തമ്പിയുടെയും വിവരങ്ങൾ ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിആർഐ യിൽ നിന്ന് ശേഖരിച്ചു.
അതിനിടെ ബാലഭാസ്കറിനെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി നടൻ കലാഭവൻ സോബി ജോർജ് രംഗത്തുവന്നു.
അപകടം നടന്ന സമയത്ത് അതുവഴി കടന്നു പോവുകയായിരുന്ന താൻ രണ്ടു പേർ സംശയകരമായ സാഹചര്യത്തിൽ ഓടി രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് വെളിപ്പെടുത്തൽ. ഒരാൾ ബൈക്ക് തള്ളിനീക്കിയും ഒരാൾ വേഗത്തിൽ ഓടുന്നതുമാണ് കണ്ടത്. ഇക്കാര്യം ബാലഭാസ്കറിന്‍റെ ബന്ധുവും ഗായകനുമായ മധു ബാലകൃഷ്ണനോട് പറഞ്ഞു. ബാലഭാസ്കറിന്‍റെ സഹായിയായ പ്രകാശൻ തമ്പി യെ ഇക്കാര്യം അറിയിക്കണമെന്നും മധു ബാലകൃഷ്ണനോട് പറഞ്ഞു. മധു ബാലകൃഷ്ണൻ ഇക്കാര്യം പ്രകാശ് തമ്പിയെ അറിയിച്ചെങ്കിലും വേണ്ടവിധത്തിലുള്ള പ്രതികരണമല്ല ഉണ്ടായതെന്ന് സോബി ജോർജ് വെളിപ്പെടുത്തുന്നു. അതിനിടെ ബാലഭാസ്കറുടെ മരണത്തിൽ ആദ്യം മുതലേ സംശയം ഉണ്ടായിരുന്നതായി പിതാവ് സി കെ ഉണ്ണി പറഞ്ഞു. ഇകാര്യം ഡിജെപിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.
കഴിഞ്ഞവർഷം ഷുഗർ സെപ്റ്റംബർ 24-ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്ന് ഇന്നോവ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്‍റെ രണ്ടു വയസ്സുകാരിയായ മകളും മരണമടഞ്ഞു.