കേരളം

kerala

ETV Bharat / briefs

ഞാറക്കൽ അക്വാടൂറിസം സെന്‍ററില്‍ ഇനിമുതല്‍ സോളാർ ബോട്ട് - എറണാകുളം

കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അക്വാ ടൂറിസം സെന്‍ററിന് സോളാർ ബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരിക്കുന്നത്

അക്വാടൂറിസം സെന്‍ററില്‍ ഇനിമുതല്‍ സോളാർ ബോട്ട്

By

Published : May 27, 2019, 5:33 PM IST

എറണാകുളം: മത്സ്യഫെഡിന്‍റെ ഞാറക്കൽ ഫിഷ് ഫാം ആൻഡ് അക്വാടൂറിസം സെന്‍ററിൽ ഇനിമുതല്‍ സോളാർ ബോട്ടിൽ യാത്ര ചെയ്യാം. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അക്വാ ടൂറിസം സെന്‍ററിന് സോളാർ ബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരിക്കുന്നത്. ജല വിനോദസഞ്ചാരത്തിനും മത്സ്യകൃഷിക്കും സോളാർ ബോട്ട് പ്രയോജനപ്പെടുത്താൻ സാധിക്കും.
പാരിസ്ഥിതിക മലിനീകരണമില്ലാത്തതും ഇന്ധനച്ചെലവ് ഇല്ലാത്തതും സോളാർ ബോട്ടിന്‍റെ പ്രത്യേകതകളാണ്. സോളാർ പാനൽ കൊണ്ടാണ് ബോട്ടിന്‍റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. അരൂരിലെ സമുദ്ര ഷിപ്പ് യാർഡില്‍ ഫൈബർ റീ ഇൻഫോസ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പരിസ്ഥിതിസൗഹൃദ സോളാർ ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയത്ത് ആറ് പേർക്ക് ബോട്ടിൽ യാത്ര ചെയ്യാനാകും.

ABOUT THE AUTHOR

...view details