എറണാകുളം: മദ്യവും വന്‍ തോതില്‍ ലഹരി മരുന്നുകളും ഉപയോഗിക്കുന്ന ബാച്ചിലര്‍ ഡ്രഗ് പാര്‍ട്ടിയുടെ സംഘാടകന്‍ പിടിയിലായി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആലുവ ഈസ്റ്റ് വില്ലേജിൽ ഇടത്തലകരയിൽ താമസിക്കുന്ന അജാസ് (27) പിടിയിലായത്. എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐയുടെ മേൽനോട്ടത്തിലുള്ള ടോപ് നാർക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ബാച്ചിലർ ഡ്രഗ് പാർട്ടി; സംഘാടകന്‍ പിടിയില്‍
എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐയുടെ മേൽനോട്ടത്തിലുള്ള ടോപ് നാർക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മദ്യം മാത്രമായി ഉപയോഗിച്ചാൽ ബഹളമാകുമെന്നും മദ്യത്തോടൊപ്പം ലഹരി മരുന്ന് കൂടി ഉപയോഗിച്ചാൽ മനസ്സ് ശാന്തമാകുമെന്നുമാണ് പ്രതിയുടെ വിചിത്രവാദം എന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷ് അറിയിച്ചു. ലഹരി എവിടെ നിന്നാണ് എത്തിക്കുന്നതെന്ന് സംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂട്ടുപ്രതികളുടെ കോഡ് പേരുകൾ മാത്രമേ പ്രതിക്ക് വിശദീകരിക്കാൻ കഴിയുന്നുള്ളൂ. ലഹരിയുടെ അമിത ഉപയോഗം മൂലം പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. 40 നിട്രോസിപാം ഗുളികകൾ കൈവശം സൂക്ഷിക്കുന്നത് പോലും 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് സംഘം പറഞ്ഞു. ലഹരി മരുന്ന് കടത്തുന്നതായി സംശയിക്കുന്ന ഏതാനും യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു.