ആലുവ: നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന വന്‍ മാഫിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. അറക്കപ്പടി വലിയകുളംകരയിൽ പാണ്ടി രാജു എന്ന നവനീത് (22), അന്ധകാരം ബാബു എന്ന രാഹുൽ (21) എന്നിവരാണ് ആലുവ റെയ്ഞ്ച് എക്സൈസിന്‍റെ ഷാഡോ ടീം നടത്തിയ പരിശോധനയില്‍ പിടിയിലായത്.
മയക്കുമരുന്ന് മാഫിയയിലെ രണ്ട് പേര്‍ പിടിയില്‍ - illegal drugs
പിടിയിലായവരില്‍ നിന്നും നൂറിലധികം നൈട്രോ സെപാം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു.
ഇവരുടെ പക്കൽ നിന്നും നൂറിലധികം നൈട്രോ സെപാം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. ഇരുവരും സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഏജന്‍റുമാർക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പ്രധാനമായും കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇതേ സംഘത്തിലെ മുഹമ്മദ് സിദ്ദിഖ് എന്നയാള്‍ മയക്കുമരുന്ന് ഗുളികകളുമായി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഈ മാസം ഇതുവരെ നാലുപേരാണ് മയക്കുമരുന്ന് ഗുളികകളുമായി ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിന്‍റെ പിടിയിലായത്.