കേരളം

kerala

ETV Bharat / briefs

ചൂർണിക്കരയിലെ വ്യാജരേഖ കേസ്: പ്രതികള്‍ കുറ്റം സമ്മതിച്ചു - fake documents

ഓഫീസിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ വേളയിലാണ് വ്യാജ രേഖകളിൽ സീൽ പതിച്ചതെന്ന് ചോദ്യം ചെയ്യലിൽ അരുൺ സമ്മതിച്ചു

ചൂർണിക്കരയിലെ വ്യാജരേഖ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു

By

Published : May 11, 2019, 5:40 PM IST

എറണാകുളം:ആലുവ ചൂർണിക്കരയിലെ വ്യാജരേഖ കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് ജീവനക്കാരൻ അരുണ്‍ ഇടനിലക്കാരനായ അബുവിൽ നിന്ന് മുപ്പതിനായിരം രൂപ കൈപ്പറ്റിയാണ്‌ വ്യാജ രേഖകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ സീൽ പതിച്ചതെന്ന് പോലീസിന് മൊഴി നല്‍കി. ഓഫീസിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ വേളയിലാണ് അരുൺ വ്യാജ രേഖകളിൽ സീൽ പതിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ ഉത്തരവ് അബുവാണ് എഴുതി തയ്യാറാക്കി നൽകിയത്. തിരുവനന്തപുരത്തെ ഡിടിപി സെന്‍ററിൽ വച്ചാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്‍റെ വ്യാജരേഖകൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. മുമ്പും ഇരുവരും ചേർന്ന് ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസ് അഴിമതി നിരോധ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി വിജിലൻസ് അന്വേഷണം നടത്തും. ആലുവ ഡിവൈഎസ്പി ഓഫീസിൽ എസ് പി രാഹുൽ ആര്‍ നായരുടെ നേതൃത്വത്തിലാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തത്.

സർക്കാർ ഉദ്യോഗസ്ഥൻ കൂടി ഉൾപ്പെട്ട കേസിൽ അഴിമതിനിരോധന പകരം വിജിലൻസും അന്വേഷണം നടത്തും. ഭൂവുടമ ഹംസ ഒന്നാംപ്രതിയും ഇടനിലക്കാരൻ അബു നാലാം പ്രതിയും അരുൺ കേസിൽ അഞ്ചാം പ്രതിയുമാണ്. അരുണിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീഭൂതപുരം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അബു ചൂർണിക്കരയിലെ 75 സെന്‍റ് തണ്ണീർത്തടത്തിൽ 25 സെൻറ് സ്ഥലം പുരയിടം ആക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹംസ യിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്തത്. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പേഴ്സ്ണല്‍ സ്റ്റാഫ് അംഗമായിരുന്ന അരുണിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു.

ABOUT THE AUTHOR

...view details