കേരളം

kerala

ETV Bharat / briefs

ശാന്തിവനം പദ്ധതിക്ക് ശക്തമായ എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ - ശാന്തിവനം

ജില്ല ഭരണകൂടത്തിന് പരിസ്ഥിതിയെ കുറിച്ച് വിവരം കുറവാണെന്ന് ഹരീഷ് വാസുദേവന്‍

ernakulam

By

Published : May 8, 2019, 4:31 PM IST

Updated : May 8, 2019, 5:48 PM IST

കൊച്ചി: എറണാകുളം ജില്ല കലക്ടര്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അജ്ഞതയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹരീഷ് വാസുദേവന്‍. പരിസ്ഥിതിയെ കുറിച്ചുള്ള വിവരം കുറവായത് കൊണ്ടാണ് ശാന്തിവനത്തിലൂടെയുള്ള ചെറായി - വൈപ്പിന്‍ വൈദ്യുതി ലൈന്‍ പദ്ധതിയുമായി ജില്ല ഭരണകൂടം മുന്നോട്ട് പോവുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശാന്തിവനം പദ്ധതിക്ക് ശക്തമായ എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍
കേരളത്തിലെ കാവുകളെ സംരക്ഷിക്കാനുള്ള പ്രത്യേക നിയമമില്ലാത്തത് വെല്ലുവിളിയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റഡി സെന്‍റര്‍ ശാന്തിവനത്തെ വനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരീഷ് പറഞ്ഞു. ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി വകുപ്പിന്‍റെ ജോലി ആരംഭിച്ചു. വൈദ്യുതി ലൈന്‍ കടന്നു പോകുന്ന ഭാഗത്ത് മരങ്ങള്‍ വളരാന്‍ അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ കാവ് കാലക്രമേണ ഇല്ലാതാവുമെന്നും ഹരീഷ് വാസുദേവന്‍ ആശങ്ക പ്രകടിപ്പിച്ചു.
Last Updated : May 8, 2019, 5:48 PM IST

ABOUT THE AUTHOR

...view details