കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷി വിസ്താരത്തിന്‍റെ ആദ്യഘട്ടം ഇന്ന് പൂർത്തിയായി. കെവിനെ കൊല്ലാൻ പ്രതികൾ മുൻകൂട്ടി തിരുമാനിച്ചിരുന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കെവിന്‍ വധക്കേസ്; ഒന്നാംഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി - സാക്ഷി വിസ്താരം
കെവിനെ കൊലപ്പെടുത്തിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ഈ മാസം 13ന് ആരംഭിക്കും
ഒന്നാം പ്രതി ഷാനു ചാക്കോയെ കണ്ണൂർ സ്വദേശി സന്തോഷ് തിരിച്ചറിഞ്ഞു. ഷാനു ചാക്കോയെ പിടികൂടിയത് സന്തോഷിന്‍റെ വീടിന് സമീപത്ത് നിന്നാണ്. പിടികൂടുന്ന സമയത്ത് ഷാനുവിന്‍റെ ഫോൺ പരിശോധിക്കുന്നതിനെല്ലാം സാക്ഷിയായിരുന്ന സന്തോഷ് കേസിൽ മഹസർ സാക്ഷി കൂടിയാണ്.
കെവിൻ കൊല്ലപ്പെട്ടതിന് ശേഷം ഒളിവിൽ പോയ നാല് പേര്‍ താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനെയും ഇന്ന് വിസ്തരിച്ചു.പ്രതികളായ നിഷാദ്, വിഷ്ണു, ഷിനു, സ്റ്റെഫിൻ, എന്നിവരെ നടത്തിപ്പുകാരൻ ജനദേവൻ തിരിച്ചറിഞ്ഞു. സാക്ഷി വിസ്താരത്തിന്‍റെ അടുത്ത ഘട്ടം ഈ മാസം 13ന് ആരംഭിക്കും.