കോട്ടയം: കെവിനെ പുഴയിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് അപകട മരണത്തിലുണ്ടാകുന്നതിലും കൂടുതല്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മൊഴി. കെവിന്‍റേത് അപകടമരണമല്ലെന്നും മുങ്ങുന്ന സമയത്ത് കെവിന് ബോധം ഉണ്ടായിരുന്നെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി.
കെവിനെ പുഴയിൽ മുക്കിക്കൊന്നതു തന്നെ : ഫോറന്‍സിക് വിദഗ്ധരുടെ മൊഴി കോടതിയില്‍ - മുക്കിക്കൊന്നത്
ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് അപകട മരണത്തെക്കാൾ കൂടുതല്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി.
കെവിന്‍റെ മൃതദേഹം കണ്ടെത്തിയ തോട്ടില്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ സ്വമേധയാ മുങ്ങി മരിക്കില്ലെന്നും മൊഴിയിൽ പറയുന്നു. കെവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചു കൊണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇന്ന് കോടതിയിൽ മൊഴി നൽകിയത്.
കഴിഞ്ഞ വർഷം മെയ് 27 നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. 28 ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.