കോട്ടയം:കെവിന്‍റെ മരണം നടന്ന് രണ്ട് മണിക്കൂറുകൾക്കകം കൊലപാതക വിവരം മുഖ്യപ്രതി ഷാനു ചാക്കോ അറിയിച്ചതായി കോടതിയിൽ സാക്ഷി മൊഴി. വിചാരണക്കിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ നിർണായക മെഴി നൽകിയത്. മൊഴിനൽകിയ ഇരുപത്തിയാറാം സാക്ഷി ലിജോക്ക് നേരെ പ്രതിക്കൂട്ടിൽ നിന്ന് എട്ടാംപ്രതി ഭീഷണി മുഴക്കി. കോടതിക്ക് അകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി പ്രതിഭാഗത്തിന് താക്കീതു നൽകി.
കെവിൻ കേസ്: മൂന്നാംദിന വിചാരണ പൂർത്തിയായി
വിചാരണയ്ക്കിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ നിർണായക മെഴി
കെവിൻ
കെവിനുമായുള്ള ബന്ധം കെവിന്‍റെ ഭാര്യ നീനുവിൻെറ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിലാണ് പ്രോസിക്യൂഷൻ ലിജോയിൽ നിന്നും ആദ്യം വ്യക്തത തേടിയത്. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതായി ഷാനു ചാക്കോ ഫോൺ മുഖേന അറിയിച്ചതായി ലിജോ കോടതിയിൽ മൊഴി നൽകിയത്. ലിജോയുടെയും മുഖ്യസാക്ഷി അനീഷിനെയും വിസ്താരം ഇന്ന് പൂർത്തിയായി
Last Updated : Apr 26, 2019, 9:47 PM IST