കോട്ടയം: എഎസ്ഐ ബിജുവിനൊപ്പം നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയ്ക്കിടെ ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ മാന്നാനം മേഖലയിൽ മൂന്ന് തവണ കണ്ടതായി സിപിഒ അജയകുമാറിന്‍റെ മൊഴി. ഒന്നാം പ്രതി ഷാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും അജയകുമാർ തിരിച്ചറിഞ്ഞു. കെവിൻ താമസിച്ചിരുന്നു വീടിന് നൂറ് മീറ്റർ അകലെ സംശയകരമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചതായും പ്രതികളുടെ ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും അജയകുമാർ കോടതിയിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ അജയകുമാർ തിരിച്ചറിഞ്ഞു.
കെവിൻ വധക്കേസ്: ഷാനു ചാക്കോ സഞ്ചരിച്ച കാർ കണ്ടതായി മൊഴി
ഒന്നാം പ്രതി ഷാനു ചാക്കോയെയും മൂന്നാ പ്രതി ഇഷാനെയും അജയകുമാർ തിരിച്ചറിഞ്ഞു
കെവിൻ
ഗാന്ധിനഗർ സ്റ്റേഷനിൽ ജി ഡി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ സണ്ണി, നീനുവും കെവിനും വിവാഹം രജിസ്ട്രർ ചെയ്യാൻ സമീപിച്ച വക്കീൽ ഓഫീസിലെ ജീവനക്കാരി ജെസ്ന മോൾ, നീനു താമസിച്ച ഹോസ്റ്റൽ വാർഡൻ ബെറ്റി, ഷാനുവിന് സിം കാർഡ് എടുത്തു നൽകിയ വിഷ്ണു എന്നിവരെയും ഇന്ന് വിസ്തരിച്ചു.