തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് അതൃപ്തികരമായ ചോദ്യങ്ങൾ ഉന്നയിച്ചതിന് ചില മാധ്യമ പ്രവർത്തകർ സൈബർ ആക്രമണത്തിന് ഇരയാകുന്നതായി കേരള യൂണിയൻ വർക്കിംഗ് ജേണലിസ്റ്റുകൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഹൈടെക് അന്വേഷണ സെല്ലും പൊലീസ് സൈബർഡോമുമാണ് അന്വേഷണം നടത്തുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം; അന്വേഷണം ആരംഭിച്ചു - മാധ്യമ പ്രവർത്തകർ
ഹൈടെക് അന്വേഷണ സെല്ലും പൊലീസ് സൈബർഡോമുമാണ് അന്വേഷണം നടത്തുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ടെലിവിഷൻ ചാനലിലെ മാധ്യമ പ്രവർത്തകരായ ദമ്പതികളും, മറ്റൊരു ചാനലിലെ മാധ്യമ പ്രവർത്തകയും കഴിഞ്ഞ ദിവസങ്ങളിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. വിഷയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ ശക്തമായി വിമർശിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മനോജും ഒരു മാധ്യമ പ്രവർത്തകനാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.