തിരുവനന്തപുരം: പ്ലസ് ടു പരീക്ഷഫലം നാളെ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സെറ്റുകളിൽ ഫലം ലഭിക്കും. മാർച്ചിലാണ് പരീക്ഷ നടന്നത്. 3.60 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
പ്ലസ് ടു പരീക്ഷഫലം നാളെ
keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സെറ്റുകളിൽ ഫലം ലഭിക്കും. 3.60 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
കഴിഞ്ഞ വർഷം 83.75% ആയിരുന്നു വിജയശതമാനം. 3.69 ലക്ഷം വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയത് അതിൽ 3.09 ലക്ഷം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂരിൽ (86.75%), കുറവ് പത്തനംതിട്ടയിൽ (77.16%) ആയിരുന്നു. 14,375 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ എ പ്ലസുകൾ ലഭിച്ചത്. കുറവു പത്തനംതിട്ടയിലും. 180 കുട്ടികൾ മുഴുവൻ മാർക്കും നേടി. 79 സ്കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.