ഇടുക്കി: ചെയർമാൻ സ്ഥാനത്തെ ചൊല്ലി അധികാരത്തർക്കം രൂക്ഷമായ കേരള കോൺഗ്രസില്‍ സമവായത്തിന് കളമൊരുങ്ങുന്നു. ഇന്നലെ പിളർപ്പിലേക്ക് വഴി മാറുമെന്ന സൂചന നല്‍കിയെങ്കിലും സംസ്ഥാന കമ്മിറ്റി വിളിക്കാൻ ഒരുക്കമെന്നാണ് പിജെ ജോസഫ് ഇന്ന് പറഞ്ഞത്.
ജോസഫ് അയയുന്നു; കേരള കോൺഗ്രസില്‍ സമവായ സാധ്യത - പിജെ ജോസഫ്
കേരള കോണ്‍ഗ്രസിന്‍റെ സ്ഥിരം ചെയര്‍മാനാണ് താനെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും നിലവില്‍ താൽകാലിക ചെയര്‍മാന്‍ മാത്രമാണെന്നും പിജെ ജോസഫ് പറഞ്ഞു.
പാർലമെന്‍ററി പാർട്ടിയോഗമോ, ഹൈപവർ കമ്മിറ്റിയോ വിളിച്ചു ചേർക്കാൻ തയ്യാറെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ഇതിൽ സമവായമായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മീറ്റിങുകളിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും സമവായം ആഗ്രഹിക്കുന്നുണ്ട്. ഇന്നലെ കോട്ടയത്ത് സമവായ ചർച്ച ഔദ്യോഗികമായി വിളിച്ച് ചേർത്തിട്ടില്ല. എന്നാൽ ഇന്നലത്തെ തന്‍റെ പ്രസ്താവന ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും പി ജെ ജോസഫ് വിശദീകരിച്ചു. കേരള കോണ്‍ഗ്രസിന്‍റെ സ്ഥിരം ചെയര്‍മാനാണ് താനെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും നിലവില്‍ താൽകാലിക ചെയര്‍മാന്‍ മാത്രമാണെന്നും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചിലർ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.