കേരളം

kerala

ETV Bharat / briefs

കേരള കോണ്‍ഗ്രസ് ചെയർമാൻ: ജോസ് കെ മാണിയെ വെട്ടാൻ പിജെ ജോസഫ് - c f thomas

താന്‍ ചെയര്‍മാനും ജോസ് കെ മാണി വൈസ് ചെയര്‍മാനുമെന്ന ഫോര്‍മുല മുന്നോട്ട് വച്ചിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.

പി ജെ ജോസഫ്

By

Published : May 20, 2019, 3:00 PM IST

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്ന് പാര്‍ട്ടി താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ്. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. ചെയർമാനെ സമവായത്തിലൂടെ തെരഞ്ഞെടുക്കണമെന്നാണ് പാര്‍ട്ടി ചട്ടം. താന്‍ ചെയര്‍മാനും ജോസ് കെ മാണി വൈസ് ചെയര്‍മാനുമെന്ന ഫോര്‍മുല മുന്നോട്ട് വച്ചിട്ടുണ്ട്. പാർലമെന്‍ററി പാർട്ടി നേതാവ് മരിച്ചാൽ ഡെപ്യൂട്ടി ലീഡറെ പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനം ഏൽപ്പിക്കണം എന്നാണ് ചട്ടം. സി എഫ് തോമസ് പാർലമെന്‍ററി പാർട്ടി നേതാവാകുമെന്നും പി ജെ ജോസഫ് സൂചന നല്‍കി. നേരത്തേ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന് ജോസ് കെ മാണി പക്ഷം ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details