കേരളം

kerala

ETV Bharat / briefs

കെസിബിസി വർഷകാല സമ്മേളനം പുരോഗമിക്കുന്നു - forgery case

സീറോ മലബാർ സഭയിലെ ഭൂമി പ്രശ്നവും, കർദിനാളിനെതിരായ വ്യാജരേഖ കേസും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സൂചന

kcbc

By

Published : Jun 5, 2019, 3:17 PM IST

Updated : Jun 5, 2019, 4:55 PM IST

കൊച്ചി: കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനം എറണാകുളം പാലാരിവട്ടം പിഒസിയിൽ പുരോഗമിക്കുന്നു. സീറോ മലബാർ സഭയിലെ ഭൂമി പ്രശ്നവും, കർദിനാളിനെതിരായ വ്യാജരേഖ കേസും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും മെത്രാൻമാരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ആനുകാലിക രാഷ്ട്രീയവും, സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചർച്ചകളുണ്ടാകും.

കെസിബിസി വർഷകാല സമ്മേളനം പുരോഗമിക്കുന്നു

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. സമർപ്പിത മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് ഡോ എം സൂസപാക്യം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സഭയിലെ ഭൂമി പ്രശ്നത്തിലും, കർദിനാളിനെതിരായ വ്യാജരേഖ കേസിലും കെസിബിസിയുടെ നിലപാട് സമ്മേളനത്തിനുശേഷം ഔദ്യോഗികമായി പുറത്തുവരുമെന്നാണ് പ്രതീക്ഷ. സമ്മേളനം നാളെ സമാപിക്കും.

Last Updated : Jun 5, 2019, 4:55 PM IST

ABOUT THE AUTHOR

...view details