കേരളം

kerala

ETV Bharat / briefs

'കേരഗ്രാമം' പദ്ധതി കോട്ടക്കലിൽ കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് 181 തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കേര വിപ്ലവം യാഥാർത്ഥ്യമായെന്ന് കൃഷി വകുപ്പ് മന്ത്രി ചടങ്ങിൽ പറഞ്ഞു.

കേരഗ്രാമം

By

Published : Jun 7, 2019, 10:44 PM IST

Updated : Jun 7, 2019, 11:55 PM IST

മലപ്പുറം: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കേരഗ്രാമം' പദ്ധതി കോട്ടക്കൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മന്ത്രി അഡ്വ. വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

'കേരഗ്രാമം' പദ്ധതി കോട്ടക്കലിൽ കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

പദ്ധതിയുടെ ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളുടെയും തെങ്ങിൻ തൈകളുടെയും വിതരണവും ചടങ്ങിൽ നടന്നു. പച്ചക്കറികൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കുടുംബശ്രീ മാസ ചന്ത ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവ്വഹിച്ചു.

സംസ്ഥാനത്ത് 181 തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കേര വിപ്ലവം യാഥാർത്ഥ്യമായെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. കേരഗ്രാമം പദ്ധതിക്കായി 52 ലക്ഷം രൂപ സംസ്ഥാന വിഹിതമായി ലഭിക്കും. പഞ്ചായത്ത് വിഹിതവും എസ്.എഫ്.എസി വിഹിതവും പദ്ധതിക്കായി ഉപയോഗിക്കും. തോട്ടം നനക്കൽ, മണ്ണൊരുക്കൽ, വളപ്രയോഗം, കേടുവന്ന തെങ്ങുകൾ മാറ്റി സ്ഥാപിക്കൽ, തെങ്ങുകയറ്റ യന്ത്രം തുടങ്ങി പഞ്ചായത്തിലെ തെങ്ങ് കൃഷിയെ പരിപോഷിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികളാണ് കേരഗ്രാമത്തിന്‍റെ ഭാഗമായി നടക്കുക.

2017- 18 വർഷത്തിൽ എം.എൽ.എയുടെ ആവശ്യപ്രകാരം എടയൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു. എടയൂരിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനത്തിനെത്തിയ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.സുനിൽകുമാറിനോട് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലും 'കേരഗ്രാമം' പദ്ധതി നടപ്പിലാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരമാണ് പദ്ധതി അനുവദിച്ചത്.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷംല പി,വൈസ് പ്രസിഡന്‍റ് പ്രവീണ ഇ. മഞ്ജുള ടീച്ചർ, വി.ടി. അമീർ , എൻ ഉമ്മുകുൽസു, കെ.പി.എ സത്താർ മാസ്റ്റർ, ബിന്ദു ബി.ആർ, അബ്ദുൽ റഷീദ് ടി.പി, മുഹമ്മദലി ടി, ശശികല വി.പി, പി.എ റഹീം, പി.സി എ നൂർ, പി.അഹമ്മദ് കുട്ടി, പി. ജയപ്രകാശ്, മുകുന്ദൻ മാസ്റ്റർ, ജാനിഷ് ബാബു ഹരികൃഷ്ണൻ, പി.എം. അബ്ദുറഹിമാൻ, ഷെരിഫ് പാലൊളി, മൻസൂർ പാലൊളി, കൃഷി ഓഫീസർ മഞ്ജു മോഹൻ ഇ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Last Updated : Jun 7, 2019, 11:55 PM IST

ABOUT THE AUTHOR

...view details